
ഇടുക്കി: ഉപ്പുതറയില്‍ ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഒൻപത് പേർക്കു പരിക്കേറ്റു. തോട്ടം തൊഴിലാളികളുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പുളംങ്കട്ട സ്വദേശി സ്റ്റാലിന് നാസറാണ് മരിച്ചത്.
വാഗമണ്‍ കോട്ടമലയില്‍ നിന്നും തോട്ടം തൊഴിലാളികളുമായി പുളിങ്കട്ടയിലേക്ക്പോയ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.