
ഇടുക്കി: ഇടുക്കി നരിയംപറയിൽ പീഡനത്തിനിരയായതിനെ തുടർന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച 17 വയസുകാരി മരിച്ചു. ദളിത് പെൺകുട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
നരിയമ്പാറയിൽ ഓട്ടോഡ്രൈവറായ യുവാവ് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 23 നാണ് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെ. പ്രതി ഒളിവിൽ പോയി, പെൺകുട്ടി ആത്മഹത്യശ്രമം നടത്തിയതോടെ പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു.