
കോവിഡ് ബാധിച്ച 22കാരി സിസേറിയനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്കിയ ശേഷം മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് കീഴ്മാട് അമ്പാട്ടുകുഴി രതീഷിന്റെ ഭാര്യ അഞ്ജലിക്ക് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് 17ന് അശോകപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയിലാണ് അഞ്ജലിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് അഞ്ജലിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ നടക്കുന്നതിനിടെ അഞ്ജലിക്ക് ശ്വാസതടസ്സവും ന്യുമോണിയയും ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തരമായി സിസേറിയന് നടത്തുകയായിരുന്നു. കുഞ്ഞിന് കോവിഡ് നെഗറ്റീവാണ്.
35 ആഴ്ച വളര്‍ച്ചയാണ് കുട്ടിക്കുള്ളത്. രണ്ട് ആഴ്ച കൂടി കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരും. അടിമാലി മച്ചിപ്ലാവ് സ്വദേശിയായ അഞ്ജലിയുടെ മാതാപിതാക്കള്‍ കുട്ടിക്കാലത്ത് നഷ്ടപപ്പെട്ടിരുന്നു. തുടര്‍ന്ന് കീഴ്മാട് ശ്രീനാരായണ ഗിരി സേവികാ സമാജത്തിലാണ് അഞ്ജലി വളര്വന്നത്. 2019 മെയ് നാലിന് ആയിരുന്നു അഞ്ജലിയും രതീഷും വിവാഹിതരായത്.