
കോഴിക്കോട്: പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് മദ്യപന്മാർ വീട് തല്ലി തകർത്തു. കോഴിക്കോട് എരഞ്ഞിക്കൽ അമ്പലപ്പടിക്ക് സമീപം താമസിക്കുന്ന സജിത്തിന്റെ വീടാണ് ഒരുസംഘം ആളുകളാണ് തല്ലിതകർത്തത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.
നാല് മാസത്തോളം വീടിന് സമീപത്ത് മത്സ്യവിൽപ്പനയും മദ്യപാനവും നടക്കാറുണ്ട്. വെള്ളിയാഴ്ച ഇതുവഴി വന്ന സജിത്ത് ഇവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇ സജിത്ത് വീടിന് പുറത്ത് പോയ സമയം ആക്രമണം നടത്തിയത്.
സംഭവ സമയം സജിത്തിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറ്റത്തുണ്ടായിരുന്ന കാറും ബൈക്കും ആക്രമികൾ തല്ലിതകർത്തു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂം പോലീസുകാർ ഇവിടെ എത്തി. തുടർന്നാണ് ആക്രമികൾ ഇവിടെ നിന്നും പോയത്. സമീപത്ത് മദ്യപാനികൾ സ്ഥിരം പ്രശ്നം സൃഷ്ടിക്കാറുണ്ടെന്നാണ് പ്രദേശവാസി പരാതി നൽകി.