0 Comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് സി പി എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കഞ്ചാവുമായി പിടിയിൽ. പാറശാല ചെങ്കവിള സ്വദേശി വിഷ്‌ണുവിനെയാണ് തമിഴ്‌നാട് അതിർത്തിയിൽ പൊലീസ് പിടികൂടിയത്.തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി വരും വഴിയാണ് വിഷ്‌ണുവിനെ പിടികൂടിയത്.ഇയാളുടെ കൈയിൽ ഒരു കിലോഗ്രാം കഞ്ചാവുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. വീട്ടിൽ പരിശോധന നടത്തി വിൽപ്പ‌നയ്‌ക്ക് വച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!