0 Comments

തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (കാറ്റഗറി നമ്പർ 339/17) തസ്തികയിലേക്ക് അവസാനഘട്ട അഭിമുഖം നവംബർ 4 മുതൽ ഈരംഭിക്കും. പി.എസ്.സി ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലാ ഓഫീസുകളിലുമാണ് അഭിമുഖം നടത്തുക. ഒക്‌ടോബർ 7, 8, 9 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റി വച്ചതുമായ അഭിമുഖത്തിലെ ഉദ്യോഗാർത്ഥികളെയും ഇതിൽ ഉൾപ്പെടുത്തും.

7, 8, 9 തീയതികളിൽ തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ അഭിമുഖത്തിൽ ഉൾപ്പെട്ടിരുന്ന ഉദ്യോഗാർത്ഥികൾ നവംബർ 4, 5 തീയതികളിൽ അതേസ്ഥലത്തും 7, 8, 9 തീയതികളിൽ എറണാകുളം റീജിയണൽ ഓഫീസിൽ അഭിമുഖം നിശ്ചയിച്ചിരുന്നവർ നവംബർ 4, 5, 6, 18, 19 തീയതികളിൽ അതേ സ്ഥലത്തും 7, 8, 9 തീയതികളിൽ കോഴിക്കോട് റീജിയണൽ ഓഫീസിൽ അഭിമുഖം നിശ്ചയിച്ചിരുന്നവർ നവംബർ 5, 6, 11, 12, 13, 18 തീയതികളിൽ അതേ സ്ഥലത്തു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!