
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. മുന്നാക്ക സംവരണവിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രിയമായാണ് സംവരണം നടപ്പാക്കിയത്. ഇത് ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. എല്ലാ സംവരണസമുദായങ്ങളുടെയും പ്രശ്നമാണ്.
സര്‍ക്കാര്‍ സ്വീകരിക്കുന്നത് കടുത്ത അനീതിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംവരണം മുസ്ലിം പ്രശ്നമാണെന്ന നിലക്കുള്ള പ്രചാരണം ശരിയല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. സമരം വര്‍ഗീയമായി ചെയ്യുന്നു എന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.