0 Comments

മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

‘ഒരു കാലവും ഇടതുപക്ഷം മാദ്ധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല. പ്രതീക്ഷിക്കുന്നുമില്ല.നിഷ്പക്ഷ മാദ്ധ്യമങ്ങളെന്ന മുഖംമൂടിയുമണിഞ്ഞ് ഇവർ എന്തൊക്കെയാണീ കാട്ടി കൂട്ടുന്നത്?.പച്ച നുണകൾ വാർത്തകൾ എന്ന പേരിൽ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവർ നിറവേറ്റുന്നത്?.മാദ്ധ്യമങ്ങൾ സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലർത്തുന്നില്ല. നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കയാണ് മാദ്ധ്യമങ്ങൾ.നുണയുടെ നിറക്കൂട്ടുകളൊരുക്കി എല്ലാ കാലത്തും ജനങ്ങളെ വഞ്ചിക്കാമെന്നാണോ, നിഷ്പക്ഷ നാട്യമാടുന്ന മാദ്ധ്യമങ്ങൾ കരുതുന്നത്? ആ ധാരണ വെറുതെയാണ്.കേരള ജനത നിങ്ങളെ മനസിലാക്കുന്നുണ്ട്’-അദ്ദേഹം പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!