
ലക്കിടി: വയനാട്ടിൽ പോലീസ്- മാവോയിസ്റ്റ് സംഘർഷം. ഒരാൾ കൊല്ലപ്പെട്ടു. ബാണാസുര വനമേഖലയായ പടിഞ്ഞാറത്തറ മീൻമുട്ടി വാളരം കുന്നിലാണ് പൊലീസിൻ്റെ തണ്ടർ ബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സംഘട്ടനത്തിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച റിപ്പോർട്ട്. തണ്ടർ ബോൾട്ട് വിഭാഗത്തിൻ്റെ സ്ഥിരം പട്രോളിംഗിനിടെയാണ് മാവോയിസ്റ്റുകളെ കണ്ടതും, പരസ്പരം വെടിവയ്പ് നടന്നതെന്നുമാണ് വിവരം.
മാവോയിസ്റ്റുകൾ വെടിവച്ചതിനെ തുടർന്ന് ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിശദീകരണം. ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തേക്ക് ആരെയും പൊലീസ് ആരെയും പ്രവേശിപ്പിക്കുന്നില്ല. മേഖലയിൽ മൊബൈൽ ഫോണിന് റേഞ്ചില്ലെന്നും, സാറ്റലൈറ്റ് ഫോൺ വഴിയാണ് പൊലീസ് ആസ്ഥാനത്ത് നിന്നും തണ്ടർ ബോൾട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.