
കൊച്ചി: അനധികൃതമായി ലൈഫ് മിഷൻ പദ്ധതിയുടെ കമ്മീഷനായി ലഭിച്ച 1,90,000 ഡോളർ വിദേശത്തേക്ക് കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദിനെ പ്രതിചേർക്കാൻ കസ്റ്റംസ്. തിരുവനന്തപുരത്ത് സ്വർണം പിടികൂടിയ ഉടൻ ഇന്ത്യ വിട്ട ഖാലിദിന് നയതന്ത്ര പരിരക്ഷയുള്ളതിനാൽ പ്രതിചേർക്കാൻ സാധിക്കുമോ എന്ന് കോടതി കസ്റ്റംസിനോട് ചോദിച്ചു.പ്രതിയെ ഇന്ത്യയിലെത്തിക്കാൻ ഇന്റർപോൾ വഴി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് കസ്റ്റംസ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. കേസിൽ എൻ.ഐ.എയും സമാനമായ നീക്കം നടത്തുകയാണ്.