
വയനാട്: മാവോയിസ്റ്റ് സംഘത്തിൽ ആറു പേരാണ് ഉണ്ടായിരുന്നതെന്നു പോലീസ്. മാവോയിസ്റ്റുകളാണ് തണ്ടർ ബോൾട്ടിനു നേരെ വെടിവച്ചതെന്നും പോലീസ്. ഇതിൽ ഒരാളാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർ രക്ഷപെട്ടു. ഇതിൽ ഒരാൾക്ക് പരിക്കേറ്റു- വയനാട് എസ് പി പറഞ്ഞു.
മഞ്ചക്കണ്ടി ഏറ്റുമുട്ടൽ കൊലയുടെ വാർഷികത്തിൽ മാവോയിസ്റ്റുകൾ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നു. പോലീസ്, വനം ഓഫീസുകൾ ആക്രമിക്കാൻ തയാറെടുത്തിരുന്നു. ഇതേ തുടർന്നാണ് തണ്ടർബോൾട്ട് സുരക്ഷ ശക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.