
കൊല്ലം: കൊല്ലത്ത് നങ്കൂരമിടാൻ അടുത്ത കപ്പലും എത്തുന്നു. കൊച്ചി തുറമുഖത്തു നങ്കൂരം ഇടാൻ ഉയർന്ന വാടക കൊടുക്കേണ്ടതിനാലാണ് അറ്റകുറ്റപ്പണിക്കു വേണ്ടി കൊല്ലം തുറമുഖത്തു കപ്പൽ വരുന്നത്.
അനുമതിക്കു വേണ്ടി പോർട്ട് അധികൃതരെ സമീപിച്ചതിനെ തുടർന്നു ക്ലിയറൻസ് ലഭിച്ചു.
കപ്പൽ എത്തിയ ശേഷം സാങ്കേതിക വിദഗ്ധരെ കരമാർഗം എത്തിച്ചു അറ്റകുറ്റപ്പണി നടത്തും.കപ്പൽ എത്തുന്നതിനു കഴിഞ്ഞ ദിവസം ഇമിഗ്രേഷൻ അനുമതിക്കു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. കൂടാതെ, കൊല്ലം – കൊളംബോ കപ്പൽ സർവീസ് ആരംഭിക്കാനുള്ള നടപടികൾക്കും തുടക്കമിട്ടു. പ്രാഥമിക ഘട്ടത്തിൽ ക്രൂ ചേഞ്ച് സംവിധാനമാണ് ഒരുക്കുക. ഇമിഗ്രേഷൻ നടപടികൾ സംബന്ധിച്ചു തീരുമാനമായാൽ ഈ മാസം തന്നെ സർവീസ് ആരംഭിക്കാമെന്ന കണക്കുകൂട്ടലിലാണ് തുറമുഖം അധികൃതർ.