
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ബിനീഷിന്റെ പേരിലുള്ള മരുതംകുഴിയിലെ വീട്ടിലാണ് രാവിലെ സംഘമെത്തിയത്. ഇ.ഡിയ്ക്കൊപ്പം കര്‍ണാടക പോലീസ്, സി.ആര്.പി.എഫ് സംഘവും എത്തിയിട്ടുണ്ട്. എന്നാല്‍ സുരക്ഷയ്ക്ക് കേരള പോലീസിന്റെ സഹായം തേടിയിട്ടില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് താമസിക്കുന്നത് ഈ വീട്ടിലാണ്. ഉദ്യോഗസ്ഥരെത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. സുരക്ഷാ ജീവനക്കാരനെ വിളിച്ചുവരുത്തി താക്കോല്‍ വാങ്ങിയാണ് വീട് തുറന്നത്.