
തിരുവനന്തപുരം: ബാർ കോഴക്കേസിൽ ചെന്നിത്തലയുൾപ്പടെയുള്ളവർക്കെതിരെ അന്വേഷണത്തിനു അനുമതി തേടി വിജിലൻസ്. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെയുള്ള ബിജു രമേശിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് അനുമതി തേടിയത്. അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ രഹസ്യപരിശോധന നടത്തി അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയതായാണ് സൂചന.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.