0 Comments

തി​രു​വ​ന​ന്ത​പു​രം: വ‍​യ​നാ​ട്ടി​ൽ മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​കനായ വേ​ൽ​മു​രു​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത് ഭ​ര​ണ​കൂ​ടത്തിന്റെ ഭീ​ക​ര​ത​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് തെ​റ്റാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രി​ന്‍റേ​തെ​ന്നും അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി.

മു​ഖ്യ​മ​ന്ത്രി എ​ന്തി​ന് സി​ബി​ഐ​യെ ഭ​യ​പ്പെ​ടു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ​യും കു​ടും​ബ​ത്തി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഭ​യ​ക്കു​ന്ന​ത്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം എന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. എ​ല്ലാ കേ​സു​ക​ളു​ടെ​യും അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് എ​ത്തും. ആ​ത്മാ​ഭി​മാ​നം ഉ​ണ്ടെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​ൻ രാജിവെക്കണമെന്നും മു​ല്ല​പ്പ​ള്ളി പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!