
തിരുവനന്തപുരം: ബിനീഷിന്റെ ഭാര്യയേയും കുഞ്ഞിനേയും ബന്ധുക്കളേയും വീടിനുളളിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിനീഷിന്റെ അമ്മാവൻ പൊലീസിൽ പരാതി നൽകി. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ പൂജപ്പുര പൊലീസിലാണ് പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷനേയും ബാലാവകാശ കമ്മിഷനേയും ബന്ധുക്കൾ സമീപിച്ചു.
ബാലാവകാശ കമ്മീഷൻ ചെയർമാൻ വീടിന് മുന്നിൽ എത്തിയിട്ടുണ്ട്.ബിനീഷിന്റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് ബന്ധുക്കൾ വീടിന് മുന്നിലെത്തിയത്. ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം. ബിനീഷിന്റെ അമ്മ വിനോദിനിയുടെ സഹോദരി ലില്ലി സഹോദരൻ വിനയന്റെ ഭാര്യ അഡ്വ ശ്രീലത എന്നിവരാണ് വീടിന് മുന്നിൽ പ്രതിഷേധിക്കുന്നത്.