0 Comments

തിരുവനന്തപുരം: 24 മണിക്കൂറിലേറെ നീണ്ട ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചു. പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടേയും സി ആർ പി എഫിന്റേയും വാഹനം കേരള പൊലീസ് നിർത്തിപ്പിക്കുകയും ഉദ്യോഗസ്ഥരോട് വിശദീകരണം തേടികായും ചെയ്തുവെന്ന് എ സി പി പറഞ്ഞു. തുടർന്ന് വാഹനം വിട്ടയച്ചു. ബിനീഷിന്റെ ഭാര്യയേയും കുഞ്ഞിനേയും ബന്ധുക്കളേയും വീടിനുളളിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിനീഷിന്റെ അമ്മാവൻ പൊലീസിൽ പരാതി നൽകിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ പൂജപ്പുര പൊലീസിലാണ് പരാതി നൽകിയത്.എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ് നടന്ന ബിനീഷ് കോടിയേരിയുടെ വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

വീടിനകത്തേക്ക് കയറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ എത്തിയത് ബന്ധുക്കൾ അപ്രതീക്ഷിതമായി. ഭക്ഷണവും വസ്‌ത്രവുമായെത്തിയ ബന്ധുക്കളെ കർണാടക പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ല. ബന്ധുക്കളും ഉദ്യോഗസ്ഥരും തമ്മിൽ കയർത്തതോടെ സംസ്ഥാന പൊലീസ് വീടിന് മുന്നിലെത്തി. ബിനീഷിന്റെ രണ്ട് വയസായ കുഞ്ഞും ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും അടക്കമുളളവർ വീട്ടിനുളളിലുണ്ടെന്നും അവരെ കാണാതെ വീടിന് മുന്നിൽ നിന്ന് പോകില്ലെന്നുമായിരുന്നു ബന്ധുക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ബിനീഷിന്റെ മാതാവിന്റെ സഹോദരിയടക്കമുളളവരാണ് വീടിന് മുന്നിൽ പ്രതിഷേധിച്ചത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!