0 Comments

തിരുവനന്തപുരം: കോടിയേരിയുടെ കുടുംബത്തെ പരിഹസിച്ച് വി ടി ബൽറാം. ഇഡിയുടെ റെയ്‌ഡിന്‌ ശേഷം ഉണ്ടായ തിരക്കിനെ പരിഹസിച്ചാണ് വിടി ബൽറാം ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയത്. ഇഡി യുടെ റെയ്ഡിനെ പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? എന്നാണ് വിടി ബൽറാം ചോദിക്കുന്നത്. കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടി ആകരുതെന്ന് പരിഹസിക്കുന്ന എം എൽ എ ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി ശ്രദ്ധിക്കണമെന്നും പോസ്റ്റിൽ പരിഹസിക്കുന്നു.

ബിനീഷ് കോടിയേരിയുടെ വീട്ടിൽ 24 മണിക്കൂർ നീണ്ട എൻഫോഴ്സ്‌മെന്റ് റെയ്ഡ് അവസാനിക്കുകയും പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടേയും സി ആർ പി എഫിന്റേയും വാഹനം കേരള പൊലീസ് തടഞ്ഞതും ഏറെ നാടകീയ സംഭവങ്ങൾക്ക് കാരണമായിരുന്നു. ബിനീഷിന്റെ ഭാര്യയേയും കുഞ്ഞിനേയും ബന്ധുക്കളേയും വീടിനുളളിൽ ഇഡി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിനീഷിന്റെ അമ്മാവൻ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വീടിന് പുറത്തേയ്ക്ക് വന്ന ബിനീഷിന്റെ ബന്ധുക്കളുടെ വാക്കുകൾക്കായി മാദ്ധ്യമങ്ങൾ തിക്കിതിരക്കുകയും ചെയ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!