
വയനാട്: പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തമിഴ്നാടുകാരനായ മാവോയിസ്റ്റ് പ്രവര്ത്തകന് വേല്‍മുരുകന്റെ മൃതദേഹം സംസ്കരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 5:30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്കരിച്ചത്.
ഗോപാലപുരം വരെ മൃതദേഹത്തെ കേരള പോലീസ് അനുഗമിച്ചിരുന്നു. തുടര്‍ന്ന് തമിഴ്നാട് പോലീസിന്റെ അകമ്പടിയോടെയാണ് തേനിയിലേക്ക് കൊണ്ടുപോയത്.