
ആലുവ: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി നടൻ ദിലീപും മകൾ മീനാക്ഷിയും ആലുവ ഈസ്റ്റ് പോലീസിൽ പരാതി കൊടുത്തു.നൽകിയ പരാതിയിൽ കേസെടുത്തു അന്വേഷണമാരംഭിച്ചു. ചില ഓൺലൈൻ മാധ്യമങ്ങൾ നൽകിയ അച്ഛനെ ഉപേക്ഷിച്ച് മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുന്നു എന്ന രീതിയിലുള്ള വാർത്തയ്ക്കെതിരെയാണ് ഇരുവരും പരാതി നൽകിയത്.
2020 ജൂലൈ, ഓഗസ്റ്റ് മാസം മുതൽ മീനാക്ഷി അമ്മ മഞ്ജുവിന്റെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നില്ക്കാൻ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസിലാവുന്നത്’ എന്നിങ്ങനെയായിരുന്നു വ്യാജ പ്രചാരണം. മീനാക്ഷിയുടെ പരാതിക്ക് പിന്നാലെ കഴിഞ്ഞ മാസം 28നു ആലുവ പോലീസ് മൊഴിയെടുത്തിരുന്നു. ദിലീപിന്റെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും. നേരിട്ട് കേസെടുക്കാൻ കഴിയാത്തതിനാൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എതിർ കക്ഷികളുടെ വിശദാംശങ്ങൾ ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടതായി ഈസ്റ്റ് സിഐ പി.എസ്. രാജേഷ് പറഞ്ഞു.