
മലപ്പുറം: എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും തന്റെ വീട്ടിലേക്ക് സ്വാഗതമെന്ന് മന്ത്രി കെ.ടി. ജലീല്‍. എന്ത് രേഖകള്‍ വേണമെങ്കിലും അവര്‍ എടുത്തുകൊണ്ടു പോകട്ടേയെന്നും ജലില്‍ പറഞ്ഞു. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇഡി പരിശോധിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുയായിരുന്നു അദ്ദേഹം.
എനിക്ക് എന്റെ കാര്യമാണ് പറയാനാകുക. ഇഡി എന്റെ വീട്ടിലേക്ക് വരട്ടെ, ഏത് അന്വേഷണ ഏജന്‍സികള്‍ക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതം. അവര്‍ വരട്ടെ, അവര്‍ എന്ത് രേഖകളും അവിടെ നിന്ന് എടുത്തുകൊണ്ടുപോട്ടെ. ജലീല്‍ പറഞ്ഞു.