
ഈരാറ്റുപേട്ട: കോവിഡ് വ്യാപകമായ സാഹചര്യത്തിൽ ഈരാറ്റുപേട്ട നഗരസഭയിൽ ജില്ലാ ഭരണകൂടം ഭാഗിക ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി. നഗരസഭയിലെ 1, 21, 22, 23, 26 വാർഡുകൾ നിലവിൽ കണ്ടെയ്ൻമെന്റ് സോണ്‍ പരിധിയിലാണ്.
നഗരസഭയിലെ എല്ലാ വാർഡുകളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണമുണ്ടാകും. വാഹനങ്ങളിൽ മൈക്ക് അനൗണ്‍സ്മെന്റിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകും. അവശ്യവസ്തുക്കൾ വില്‍ക്കുന്ന കടകളും റേഷൻ കടകളും മാത്രമേ നഗരസഭിയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കാൻ പാടുള്ളൂ. ഇവയുടെ സമയക്രമം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയായിരിക്കും. ഹോട്ടലുകളൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. രാത്രി ഏഴ് മുതൽ പുലർച്ചെ ഏഴ് വരെ യാത്രകൾക്ക് നിയന്ത്രണമുണ്ടായും. ചികിത്സ പോലുള്ള അടിയന്തര ആവശ്യങ്ങൾക്ക് യാത്രകൾ അനുവദിക്കും. മേഖലയിൽ ശക്തമായ പോലീസ് നിരീക്ഷണവുമുണ്ടാകും.