0 Comments

ബംഗളൂരു: തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി. ‘അവർ ചെയ്യുന്നതെല്ലാം ചെയ്യട്ടെ’ എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയായിരുന്നു ബിനീഷ് പ്രതികരിച്ചത്.

അതേസമയം എൻഫോഴ്‌സ്‌മെന്റിനെതിരായ ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിൽ ഇ ഡിയോട് കേരള പൊലീസ് വിശദീകരണം തേടി. ഇ ഡിയോട് ഇമെയിൽ വഴിയാണ് വിശദീകരണം തേടിയത്. ബിനീഷിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം കുടുംബത്തിന്റെ പരാതിയുണ്ടെന്ന് അറിയിച്ചിട്ടും ഇ ഡി വിശദീകരണം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ അയച്ചത്.റെയ്‌ഡ് നടപടികളുമായി ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് വാദം. കന്റോൺമെന്റ് എ സി പിയോടായിരുന്നു ഇ ഡിയുടെ പ്രതികരണം. പരാതി കിട്ടിയിട്ടുണ്ടന്നും നടന്ന കാര്യങ്ങളെ കുറിച്ച് മൊഴി നൽകണമെന്നും പൊലീസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് അറിയിക്കാമെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ മറുപടി നൽകിയത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!