0 Comments

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ നീട്ടി. ഈ മാസം 16 വരെയാണ് വിചാരണ സ്റ്റേ ചെയ്തത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രോസിക്യൂഷനും അക്രമിക്കപ്പെട്ട നടിയും നൽകിയ ഹർജി പരി​ഗണിച്ച ഹൈക്കോടതി കേസിന്റെ  വിചാരണ സ്റ്റേ ചെയ്തിരുന്നു. ഒക്ടോബർ 2 നാണ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇന്ന് കേസ് വീണ്ടും പരി​ഗണിച്ച കോടതി വിചാരണക്കുള്ള സ്റ്റേ നീട്ടുകയായിരുന്നു.

വിചാരണക്കിടെ പ്രതിഭാ​ഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ചയുണ്ടായതായും പരാതിയുണ്ട്. കോടതിയുടെ ഇടപെടലിനെ കുറിച്ച്  ​ഗുരുതരമായ ആരോപണങ്ങലാണ് ഹർജിയിൽ ഉന്നതിയിച്ചിരിക്കുന്നത്.

വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ഒരു ഘട്ടത്തില്‍, വിചാരണക്കോടതി നിഷ്പക്ഷമായി ഇടപെട്ടില്ലെന്ന് പറയാന്‍ കഴിയുമോ എന്ന് കോടതി കേസ് നേരത്തെ പരി​ഗണിച്ചപ്പോൾ ചോദിച്ചിരുന്നു.

2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിം​ഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *