
ആരാധകരോടുള്ള നടൻ പൃഥ്വിരാജിന്റെ ഇഷ്ടവും,സ്നേഹവും നവമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ആരാധകന്റെ മകന് ജന്മദിനാശംസ നേർന്നെത്തിയ പൃഥ്വിരാജിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാദിഖ് മൻസൂർ എന്ന ആരാധകനാണ് പൃഥ്വിരാജിനോട് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. “ഏട്ടാ, ഇന്ന് എന്റെ മകൻ ആദിയുടെ മൂന്നാം ജന്മദിനമാണ്, താങ്കളിൽ നിന്ന് ആശംസ ലഭിക്കണമെന്നുണ്ട്’ എന്നായിരുന്നു അഭ്യർത്ഥന. ‘സന്തോഷകരമായ ജന്മദിന ആശംസകൾ ആദി, മനോഹരമായ ഒരു വർഷമുണ്ടാകട്ടെ, മാതാപിതാക്കൾക്ക് അഭിമാനമായി മാറട്ടെ’ എന്നാണ് പൃഥ്വിരാജിന്റെ ആശംസ. ആരാധകന്റെ അഭ്യർത്ഥന മാനിച്ച താരത്തിനെ അഭിനന്ദിക്കുകയാണ് മറ്റ് ആരാധകർ. കൊവിഡ് മുക്തനായ പൃഥ്വിരാജ് ഇനി കോൾഡ് കേസ് എന്ന സിനിമയുടെ ലൊക്കേഷനിലാണ് ജോയിൻ ചെയ്യുക. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോൾഡ് കേസ്.തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അരുവി എന്ന സിനിമയിലൂടെ ശ്രദ്ധേയായ താരം അതിഥി ബാലനാണ് നായിക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാൻ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മാണം.