0 Comments

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഡിസംബർ 8 നാണ് ആ​ദ്യ ഘട്ട തെരഞ്ഞെടുപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പഴ ഇടുക്കി ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.

ഡിസംബർ 10 നാണ് രണ്ടാം ​ഘട്ട തെരഞ്ഞെടുപ്പ്. കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് വയനാട് ജില്ലകളിലാണ് രണ്ടാം ​ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.

മൂന്നാം ഘട്ടം ഡിസംബർ 14 ന് നടക്കും. മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.

ഡിസംബർ 16 നാണ് വോട്ടെണ്ണൽ നടക്കുക. നവംബർ 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.  മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു.

നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട തീയതി നവംബർ 19 ആണ്. 20 ന് പത്രികയുടെ സൂക്ഷമ പരിശോധന നടക്കും. നവംബർ 23 ആണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

പോളിം​ഗ് സമയം രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറുമണി വരെയാണ്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഡിസംബർ 25 ന് മുമ്പായി പുതിയ ഭരണ സമിതി അധികാരമേൽക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *