0 Comments

പ്ലസ് ടു കോഴക്കേസില്‍ ലീഗ് നേതാവും മുന്‍ പി എസ് സി അംഗവുമായ ടി. ടി. ഇസ്മയിലിനെ എന്ഫോഴ്സ് ഡയറക്ടറേറ്റ് ( ഇ ഡി) ചോദ്യം ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കെ. എം. ഷാജിയുമായി നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്.

കെ. എം. ഷാജിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് തന്നെ ഇഡി ചോദ്യം ചെയ്തത് എന്ന് ടി ടി ഇസ്മയില്‍ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി താന്‍ ഷാജിയുമായി നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ തന്നോട് ഇഡി ആവശ്യപ്പെട്ടതായും ടി ടി ഇസ്മയില്‍ പറഞ്ഞു.

ടി.  ടി.  ഇസ്മയിലുമായി ചേര്‍ന്ന് വാങ്ങിയ സ്ഥലത്താണ് കെ. എം. ഷാജി ആഡംബര വീട് വെച്ചത്. ഇത് സംബന്ധിച്ച് നേരത്തെ ടി. വി. ഇബ്രാഹിം എം എല്‍ എ, ടി.  ടി. ഇസ്മയില്‍, കെ.  എം. ഷാജി എന്നിവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മൂവരും ചേര്‍ന്ന് വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ടു നടന്ന തര്‍ക്കം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍ന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!