0 Comments

ജോ ബൈഡനെ ‘ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട’ എന്ന്  അഭിസംബോധന ചെയ്ത് സ്പീക്കര്‍ നാന്‍സി പെലോസി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രമ്പിനെ ബൈഡന്‍ മറികടന്നതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു നാന്‍സി പെലോസി ബൈഡനെ പ്രസിഡന്റെന്ന് അഭിസംബോധന ചെയ്തത്.

ബൈഡനും കമല ഹാരിസും വൈറ്റ് ഹൗസ് പിടിക്കുമെന്നും പെന്‍സില്‍വാനിയയില്‍ ബൈഡന്‍ ലീഡ് ഉയര്‍ത്തിയതിനു പിന്നാലെ സ്പീക്കര്‍ പറഞ്ഞു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡന് ജനത്തെ നയിക്കാനുളള കഴിവുണ്ടെന്നായിരുന്നു നാന്‍സിയുടെ പ്രസ്ഥാവന. ഇന്ന് നമ്മുടെ രാജ്യത്തിന് സന്തോഷത്തിന്റെ ദിവസമാണ് ജോ ബൈഡന് നമ്മുടെ ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരാനുളള ദൃഢ നിശ്ചയമുണ്ട്. ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലുമെല്ലാം ബൈഡന് ലീഡ് കൂടുതലുണ്ട്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ബൈഡന്‍ അതേ സമയം വോട്ടെടുപ്പില്‍ വഞ്ചന നടന്നെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!