0 Comments

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വിജയം. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായാണ് ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ വംശജ കമല ഹാരിസാണ് വൈസ് പ്രസിഡന്റ്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 അംഗ ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടി.

ഇരുപത് ഇലക്ടറൽ വോട്ടുകളുള്ള പെൻസിൽവേനിയയിൽ വിജയിച്ചതോടെയാണ് ബൈഡന്റെ പ്രസിഡന്റ് പദത്തിലേക്കുള്ള യാത്ര സുഗമമായത്.

വോട്ടെണ്ണൽ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറൽ വോട്ടുകളിൽ കേവല ഭൂരിപക്ഷം ബൈഡൻ നേടിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 270 ഇലക്ടറൽ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ബരാക്ക് ഒബാമ സർക്കാരിൽ എട്ടുവർഷം ബൈഡൻ വൈസ് പ്രസിഡന്റായിരുന്നു.

ബൈഡൻ പ്രസിഡന്റ് പദത്തിലെത്തുന്നതോടെ ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും.

Author

rahnarihas@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!