0 Comments

സംസ്ഥാനമൊട്ടാകെ സർവത്ര അഴിമതിയാണ്. സ്വർണക്കടത്ത് അഴിമതി അന്വേഷിക്കണമെന്ന് പറയുമ്പോൾ വികസനം തടസപ്പെടുത്തുന്നുവെന്നാണ് സർക്കാരിന്റെ വാദം. ഇത് അപഹാസ്യമാണ്. അഴിമതിയും കൊളളയും അന്വേഷിക്കണ്ട എന്നാണ് സർക്കാർ കൈക്കൊള്ളുന്ന നിലപാട്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നു എന്ന് അറിഞ്ഞതോടെ കേന്ദ്ര ഏജൻസിയെ എതിർക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.പ്രതിപക്ഷം ആരോപിച്ചത് എല്ലാം ശരിയായി വന്നു. വൻകിട പദ്ധതികളൊന്നും സർക്കാർ നടപ്പാക്കിയിട്ടില്ല. ഇപ്പോൾ നടക്കുന്നത് ഉദ്ഘാടന മഹാമഹങ്ങൾ മാത്രമാണ്. അഴിമതിക്ക് എതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് യു ഡി എഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിലെത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.എം സി കമറുദ്ദീൻ അഴിമതി നടത്തിയിട്ടില്ല. എം എൽ എ ഇടപെട്ട ബിസിനസ് പൊളിഞ്ഞതാണ്. നിക്ഷേപകർക്ക് പണം തിരിച്ച് നൽകണം. കമറുദ്ദീനെതിരായ കേസ് ലീഗ് തീരുമാനിക്കും. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും ആയിരിക്കും അവസരം. കേരള കോൺഗ്രസ് സ്ഥാനാർത്ഥി വിഷയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളായി ചർച്ച നടന്നു വരികയാണെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.സംസ്ഥാനത്തിന് അകത്തും പുറത്തും പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് ഇടപാട് നടത്തുന്നു എന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ഇതിനെതിരെയും അന്വേഷണം വേണ്ടെന്ന നിലപാടാണ് സർക്കാരിനും സി പി എമ്മിനും. ബിനിഷ് കോടിയേരിയുടെ എല്ലാ ഇടപെടലുകൾക്കും സർക്കാരിന്റെയും പാർട്ടി സെക്രട്ടറിയുടെയും തണൽ ഉണ്ടായിരുന്നു. പാർട്ടി സെക്രട്ടറിയുടെ നിലപാട് ജനങ്ങളെ പറ്റിക്കാനാണ്. അന്തസുളള പാർട്ടിയാണെങ്കിൽ സെക്രട്ടറിയെ പറഞ്ഞ് വിടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!