
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ തർക്കം പരിഹരിക്കാൻ ആർ.എസ്.എസ് ഇടപെടൽ. കെ. സുരേന്ദ്രൻ പക്ഷത്തോട് പ്രശ്നം പരിഹരിക്കണമെന്ന് ആർ.എസ്.എസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നം പരിഹരിക്കണമെന്നാണ് നിർദ്ദേശം. അഭിപ്രായ ഭിന്നതയുള്ള പി.എം വേലായുധൻ അടക്കമുള്ളവരുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ സംസാരിച്ചു..