
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിത്തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എക്കെതിരെ രണ്ട് വഞ്ചനാ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചന്ദേര, കാസര്‍കോട് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളില്ലെല്ലാം ജ്വല്ലറി എം.ഡി പൂക്കോയത്തങ്ങളും കൂട്ടുപ്രതിയാണ്.അതേസമയം ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിന്റെ സൂത്രധാരൻ ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളെന്ന് എം.സി കമറുദ്ദീന് എം.എല്‍.എയുടെ മൊഴി നല്കി. ”സ്ഥാപനം നഷ്ടത്തിലാണെന്ന കാര്യം മാനേജിങ് ഡയറക്ടറും മറ്റുള്ളവരും മറച്ചു വെച്ചു. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടിൽ ബന്ധമില്ലെന്നും എം.സി കമറുദ്ദീൻ മൊഴി നൽകി”.
അതേസമയം പ്രതികൾ കമ്പനി പണം ദുരുപയോഗം ചെയ്തെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപകരുടെ പണം കൊണ്ട് ബംഗളൂരുവിൽ സ്വകാര്യ ഭൂമി വാങ്ങിയെന്നും റിപ്പോർട്ടുണ്ട്. ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ പൊലിസ് കസ്റ്റഡിയിലായെന്നാണ് സൂചന.ഇന്നലെയാണ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഇന്നലെ രാവിലെ 10:30 ഓടെയാണ് കമറുദ്ദീൻ ജില്ലാപൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. എം.എല്‍.എയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു