
ഇന്ന് മുതല്‍ ബഹ്റൈനിലെ പള്ളികളില്‍ ദുഹ്ര്‍ നമസ്കാരം പുനരാരംഭിക്കും. നേരത്തെ പള്ളികളിലെ സുബ്ഹ് നമസ്കാരം പുനരാരംഭിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ചയിലെ ജുമുഅ നമസ്കാരം ഉടനെ തുടങ്ങുകയില്ലെന്നാണ് അധിക്യതർ വ്യക്തമാക്കിയിട്ടുള്ളത്.
സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച് നിയന്ത്രണങ്ങളോടെ മറ്റ് നമസ്കാരങ്ങളും അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് സുന്നീ വഖ ഫ് ഡയറക്ടറേറ്റ് അിയിച്ചു.
നമസ്കാരത്തിന് 10 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുകയും നമസ്കാര ശേഷം 10 മിനിറ്റ് കഴിഞ്ഞാല്‍ അടക്കുകയും ചെയ്യണമെന്ന് പള്ളി പരിപാലകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.