
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ എം.സി കമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് യു.ഡി.എഫ്. അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പ് കമറുദ്ദീനെ അറസ്റ്റ് ചെയ്തെന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. കമറുദ്ദീന്റെ രാജി മുസ്ലിം ലീഗ് തീരുമാനിക്കട്ടെയെന്നും എം.എം ഹസൻ വ്യക്തമാക്കി