0 Comments

നിർമിത കഥകൾക്കും വിവാദങ്ങൾക്കും പിറകെയല്ല, ഗ്രാമ–-നഗര ഭേദമെന്യേ കൺമുന്നിൽ തെളിഞ്ഞുനിൽക്കുന്ന വികസനവും ക്ഷേമവുമാണ്‌ തദ്ദേശപ്പോരിൽ എൽഡിഎഫ്‌ പ്രചാരണത്തിന്റെ കാതൽ. ക്ഷേമ പെൻഷനുകൾ, ആശുപത്രികൾ, ഹൈടെക്‌ സ്‌കൂളുകൾ, പാലങ്ങൾ, റോഡുകൾ… നാടെങ്ങും തലയുയർത്തി നിൽക്കുന്ന ഈ വികസനമാതൃകയ്‌ക്ക്‌ ജനമനസ്സിലാണ്‌ സ്ഥാനം.

അഞ്ചു വർഷത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങൾ വഴി അരങ്ങേറിയത്‌ സമാനതകളില്ലാത്ത വികസനങ്ങളാണ്‌. കാർഷിക, ക്ഷീര മേഖലയിലെ മുന്നേറ്റവും തൊഴിലുറപ്പു പദ്ധതികളിലൂടെയുള്ള പ്രാദേശിക വികസനവും ശ്രദ്ധേയം‌. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള കഠിനശ്രമത്തിലാണ്‌ കേരളം. തരിശുകിടന്ന ഹെക്ടർ കണക്കിന്‌ നെൽപ്പാടങ്ങളിൽ ദശാബ്‌ദങ്ങൾക്കുശേഷം കൃഷിയിറക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങി. തരിശ്‌ഭൂമിക്ക്‌ റോയൽറ്റി നൽകിയും കർഷക പെൻഷൻ അനുവദിച്ചും സർക്കാർ തുണയേകി. കോവിഡ്‌ പ്രതിരോധത്തിൽ തദ്ദേശസ്ഥാപനങ്ങളെ ആത്മവിശ്വാസത്തോടെ രംഗത്തിറക്കിയതും സർക്കാരിന്‌ വലിയ മുതൽക്കൂട്ടാണ്‌.

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ മുന്നോട്ടുവച്ച കാര്യങ്ങളിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ്‌ ഇനി പൂർത്തീകരിക്കാനുള്ളത്‌. ഇതേ മാതൃകയിൽ തദ്ദേശസ്ഥാപനങ്ങളിലും പ്രകടനപത്രിക തയ്യാറാക്കി പ്രചാരണ രംഗത്തിറങ്ങാനാണ്‌ എൽഡിഎഫ്‌ തീരുമാനം. അതിനുള്ള രാഷ്‌ട്രീയ തീരുമാനവുമെടുത്തു.


Author

rahnarihas@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!