0 Comments

ആലപ്പുഴ:  തലമുറകൾക്ക്‌ ശ്രുതിമധുരം പകർന്നു നൽകിയ ആകാശവാണി ആലപ്പുഴ നിലയം പൂട്ടാനുള്ള നീക്കത്തിന്‌ എംപിയുടെ ചെക്ക്മേറ്റ്‌.

ശനിയാഴ്‌ച രാവിലെ കേന്ദ്രത്തിൽ നേരിട്ടെത്തി പ്രതിഷേധിച്ച എ എം ആരിഫ്‌ വാർത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവദേക്കറെ ഫോണിൽവിളിച്ച്‌ നീക്കം മരവിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു. തുടർന്ന്‌ പ്രസാർഭാരതിക്ക്‌ ജാവദേക്കർ നടപടികൾ ഒരാഴ്‌ചത്തേയ്‌ക്ക്‌ നിർത്തിവയ്‌ക്കാൻ നിർദേശം നൽകി.

പ്രസാർ ഭാരതി സി ഇഒ ശശി ശേഖറിനെയും ആരിഫ്‌ വിളിച്ചു പ്രതിഷേധമറിയിച്ചു. അടച്ചുപൂട്ടലുമായി മുന്നോട്ടുപോയാൽ പ്രക്ഷോഭത്തിലേക്കിറങ്ങുമെന്നും എംപി ഇരുവരേയും അറിയിച്ചു. പ്രശ്‌നത്തിൽ ആരിഫിനെ ചർച്ചയ്‌ക്കും കേന്ദ്രമന്ത്രി ക്ഷണിച്ചിട്ടുണ്ട്‌.

വെള്ളിയാഴ്‌ചയാണ്‌ 1971 ൽ തുറന്ന നിലയം അടച്ചുപൂട്ടാൻ പ്രസാർഭാരതി ഉത്തരവിറക്കിയത്‌.

Author

rahnarihas@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!