
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമൂഴം പ്രതീക്ഷിച്ച ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയായത് കോവിഡ് പ്രതിരോധത്തിലുണ്ടായ പരാജയമാണ്. കോവിഡിന് പുറമെ സാമ്പത്തിക പ്രതിസന്ധിയും വംശീയതാവാദവും തിരിച്ചടിയായി. കോവിഡ് ഒരു ജലദോഷപ്പനി പോലെ വന്നു പോകുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇപ്പോഴിതാ ആ കോവിഡ് തന്നെ ട്രംപിനെ അധികാരത്തില്‍ നിന്നും പുറത്താക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേക്കാളും ഡോണാള്‍ഡ് ട്രംപിനോടുള്ള വിരോധമാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.