
കോഴിക്കോട് : സ്വാർണാഭരണ നിക്ഷേപതട്ടിപ്പിൽ അറസ്റ്റിലായ എം സി ഖമറുദ്ദീന് മുസ്ലിംലീഗ് നേതൃത്വം പൂർണപിന്തുണ പ്രഖ്യാപിച്ചു. ഖമറുദ്ദീൻ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് ലീഗ് ഉന്നതാധികാരസമിതിയോഗം തീരുമാനിച്ചു. ബിസിനസ് പൊളിഞ്ഞതിനുള്ള അറസ്റ്റ് അന്യായമാണെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വിഷയം ലീഗിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഇപ്പോഴുണ്ടായത് ബിസിനസ് തകർച്ചയാണ്. തട്ടിപ്പല്ല. അതേസമയം നിക്ഷേപകർക്ക് നഷ്ടമായ പണം തിരിച്ചുകൊടുക്കണം. എന്നാൽ അതിനായി പാർടി ഇടപെടില്ല. ഇക്കാര്യങ്ങൾ യുഡിഎഫിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.