0 Comments

വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി ,പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി പുരസ്‌ക്കാരങ്ങള്‍ വിനോദ് സാം പീറ്റര്‍ തന്റെ സിനിമയിലൂടെ കരസ്ഥമാക്കി. രണ്ടായിരത്തോളം ചിത്രങ്ങളില്‍ നിന്നാണ് ‘പഗ് ല്യാ’ ഒന്നാം സ്ഥാനത്ത് എത്തിയത്. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാര്‍ഡില്‍ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ ഭാഷാചിത്രം കൂടിയാണ് മറാത്തി ഭാഷയില്‍ ഒരുക്കിയ പഗ് ല്യാ.

പുനെയിലും പരിസരപ്രദേശങ്ങളിലുമായി ഓഗസ്റ്റിലാണ് ‘പഗ് ല്യാ’ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികള്‍ക്കിടയിലേക്ക് ഒരു നായ്ക്കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ‘പഗ് ല്യാ’ യുടെ ഇതിവൃത്തം. രണ്ട് കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങളും നിഷ്‌ക്കളങ്കതയുമാണ് ചിത്രം പറയുന്നത്.

അരുമയായ ഒരു നായ്ക്കുട്ടി രണ്ട് കുട്ടികളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ അവരിലുണ്ടാകുന്ന വൈകാരിക ഭാവങ്ങളാണ് സിനിമയുടെ പ്രത്യേകതയെന്ന് സംവിധായകന്‍ വിനോദ് സാം പീറ്റര്‍ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ വിനോദ് സാം പീറ്ററിന് പുറമെ പഞ്ചാത്തല സംഗീതമൊരുക്കിയ സന്തോഷ് ചന്ദ്രന്‍, സംഗീത സംവിധായകന്‍ ബെന്നി ജോണ്‍സണ്‍, ക്യാമറ ചലിപ്പിച്ച രാജേഷ് പീറ്റര്‍, കോസ്റ്റ്യൂം ഒരുക്കിയ സച്ചിന്‍കൃഷ്ണ, വിഷ്ണു കുമാര്‍ എന്നിവരും മലയാളികളാണ്.

Author

rahnarihas@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!