0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5440 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6853 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 81,823. ഇതുവരെ രോഗമുക്തി നേടിയവർ നാല് ലക്ഷം കവിഞ്ഞു (4,02,477). കഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി.

എറണാകുളം 644, തൃശൂർ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂർ 344, പാലക്കാട് 306, ഇടുക്കി 179, കാസർഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4699 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 471, തൃശൂർ 621, കോഴിക്കോട് 554, മലപ്പുറം 489, കൊല്ലം 482, ആലപ്പുഴ 444, തിരുവനന്തപുരം 333, കോട്ടയം 402, കണ്ണൂർ 238, പാലക്കാട് 183, ഇടുക്കി 146, കാസർഗോഡ് 157, പത്തനംതിട്ട 87, വയനാട് 92 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

 

Author

rahnarihas@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!