0 Comments

ഏ​തെ​ങ്കി​ലും കേസുമായി ബന്ധപ്പെട്ടു അറസ്റ്റിലാകുമ്പോളാണ് പലരും നിയമസഹായം തേടുന്നത്. എ​ന്നാ​ൽ, അ​റ​സ്​​റ്റ്​ ചെ​യ്യ​ുംമു​മ്പ്​ നി​യ​മ​​സ​ഹാ​യ​ത്തി​ന്​ അ​വ​കാ​ശ​മു​ണ്ടെ​ന്ന്​ അ​റി​യു​ന്ന​വ​ർ ചുരുങ്ങും. ദേശീയ നിയ​മ​സേ​വ​ന അ​തോ​റിറ്റിയുടെ (നൽസ ) അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഇല്ല പോലീസ് സ്റ്റേഷനികളിലും അഭിഭാഷകന്റെ സൗജന്യ സേവനം  ലഭ്യമാകാൻ പദ്ധതി ക്ക്‌  തുടക്കം കുറിച്ചിരിക്കുകയാണ്.

അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലും അ​ഭി​ഭാ​ഷ​ക​െൻറ സൗ​ജ​ന്യ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ തു​ട​ക്കം​ കു​റി​ച്ചി​രി​ക്കു​ക​യാ​ണ്​ സം​സ്ഥാ​ന നി​യ​മ​സേ​വ​നഅ​തോ​റി​റ്റി (കെ​ൽ​സ). ഇ​തി​ന​കം 130 പേ​ർ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടുത്തി.
ഓ​രോ പൗ​ര​നും തു​ട​ക്ക​ത്തി​ൽ​ത​ന്നെ നി​യ​മ​സ​ഹാ​യം എ​ന്ന ല​ക്ഷ്യ​​ത്തോ​ടെ​യാ​ണ്​ നാ​ൽ​സ പ്രോ​​ട്ടോ​കോ​ൾ ത​യാ​റാ​ക്കി​യ​ത്. സം​​ശ​യം തോ​ന്നു​ന്ന ഒ​രാ​ളെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു​വ​രു​ത്തു​ക​​യോ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ ചെ​യ്​​താ​ൽ അ​റ​സ്​​റ്റ്​ ചെ​​യ്യു​ംമു​മ്പ്​ ത​നി​ക്ക്​ ല​ഭി​ക്കേ​ണ്ട അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച​ കെ​ൽ​സ​യു​ടെ ല​ഘു​ലേ​ഖ പൊ​ലീ​സ്​ ഓ​ഫി​സ​ർ നി​ർ​ബ​ന്ധ​മാ​യും ഈ ​വ്യ​ക്തി​ക്ക്​ കൈ​മാ​റ​ണം. അ​ഭി​ഭാ​ഷ​ക​െൻറ സേ​വ​നം സൗ​ജ​ന്യ​മാ​യി ലല​ഭി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ്​ ഒ​ന്നാ​മ​ത്തേ​ത്. അ​യാ​ൾ ആ​വ​ശ്യ​പ്പെടുന്നപക്ഷം കെ​ൽ​സ നി​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക​ൻ സ്​​റ്റേ​ഷ​നി​ലെ​ത്തി നി​യ​മോ​പ​ദേശം ന​ൽ​കും. ഈ ​അ​ഭി​ഭാ​ഷ​ക​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​ക​ണം ചോ​ദ്യം ചെ​യ്യ​ൽ. അ​റ​സ്​​റ്റി​ലാ​യാൽ, അ​റ​സ്​​റ്റി​ലാ​യ ആ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധിച്ച രണ്ടാമത്തെ ല​ഘു​ലേ​ഖ ന​ൽ​ക​ണം. അ​പ്പോ​ഴും നി​യ​മ​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പോലീസ് ഓഫീസർ അക്കാര്യം കെൽസയെ അറിയിക്കണം. അ​ഭി​ഭാ​ഷ​ക​ൻ സ്​​റ്റേ​ഷ​നി​ൽ എ​ത്തും. മ​ജി​സ്​​ട്രേ​റ്റി​ന്മു​ന്നിൽ ഹാ​ജ​രാ​ക്ക​ിയാ​ൽ കെ​ൽ​സ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ജാമ്യപേക്ഷ നൽകും. സാ​മ്പ​ത്തി​ക​ സാ​മൂ​ഹി​ക​ പി​ന്നാ​ക്കാ​വ​സ്ഥ​യു​ടെ പേ​രി​ൽ ​ നി​യ​മ​സഹായം നിഷേധിക്കപ്പെടാതിരിക്കാനാണ് കെൽസയുടെ പദ്ദതി എന്ന് കെൽസയുടെ മെമ്പർ സെക്രട്ടറി കെ ടി നിസാർ അറിയിച്ചു.

Author

rahnarihas@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!