0 Comments

അനധികൃതസ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജി എം എൽ എയുടെ ഭാര്യ എൻഫോഴ്സ്‌മെന്റിന് മുന്നിൽ ഹാജരായി . ഇന്നുരാവിലെ ഇഡിയുടെ കോഴിക്കോട് ഓഫീസിലാണ് അദ്ദേഹത്തിന്റെ ഭാര്യ ആശ മൊഴിനൽകാനെത്തിയത്. കണ്ണൂർ അഴീക്കോട് സ്കൂളിനായി പ്ലസ്ടു ബാച്ച് അനുവദിച്ചതിന് കെ എം ഷാജി എം എൽ എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിന്മേലുളള അന്വേഷണത്തി​ന്റെ ഭാഗമായി ഷാജിയുടെ സ്വത്തുവിവരങ്ങളെക്കുറിച്ച് ചോദിച്ചറിയാനാണ് ഭാര്യയുടെ മൊഴിയെടുക്കുന്നതെന്നാണ് കരുതുന്നത്.ഇഡിക്ക് ഷാജി ആദ്യഘട്ടത്തിൽ നൽകിയ സ്വത്തുവിവരവും യഥാർത്ഥത്തിലുള്ള കണക്കും തമ്മിൽ പൊരുത്തക്കേടുകളുണ്ടോ എന്ന സംശയം ദുരീകരിക്കാൻ നേരത്തേ അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട് ഇ ഡി അളന്ന് തിട്ടപ്പെടുത്തിരുന്നു. കോഴിക്കോട്ട് വീട്ടിൽ അനധികൃത നിർമ്മാണമുണ്ടെന്ന് കോർപ്പറേഷൻ കണ്ടെത്തിയിരുന്നു. കണ്ണൂരിലെ വീട് എം എൽ എയുടെ ഭാര്യയുടെ പേരിൽ 2012-ലാണ് വാങ്ങിയത്. അന്ന് 10 ലക്ഷം സ്ഥലത്തിനും ഏഴുലക്ഷം വീടിനുമാണ് കണക്കാക്കിയത്. 2016-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സ്വത്ത്‌ വെളിപ്പെടുത്തലിൽ ഈ വീട് കാണിച്ചിട്ടുണ്ട്. നിലവിൽ ഏകദേശം 27 ലക്ഷത്തോളം വിലവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *