0 Comments

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കെ.എം ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജി കെ.വി ജയകുമാറാണ് വിജിലൻസ് എസ്.പിയോട് പ്രാഥമികാന്വേഷണത്തിന് നിർദ്ദേശിച്ചത്. അഡ്വ.എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് നടപടി.പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട് ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തിയിരുന്നു . നിഷ്ക്കര്‍ഷിച്ച അളവിലും കൂടുതല്‍ വീടുണ്ടാക്കിയത് ഏറെ വിവാദമായിരുന്നു. ആശയുടെ പേരിലാണ് ഈ വീടുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനാണ് പ്രധാനമായും ആശയെ വിളിച്ചുവരുത്തിയത്. ഒപ്പം പ്ലസ് ടു കോഴക്കേസും ഷാജിയുടെ സ്വത്ത് സമ്പാദനത്തെ കുറിച്ചും . കഴിഞ്ഞ പത്ത് വര്‍ഷത്തെ കെ.എം ഷാജിയുടെ പണമിടപാടുകളെക്കുറിച്ചുംആശയില്‍ നിന്നും ചോദിച്ചറിയും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!