
തെലുങ്ക് നടന് ചിരഞ്ജീവിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 65കാരനായ താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ചിരഞ്ജീവി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ താനുമായി ബന്ധപ്പെട്ടവര്‍ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൊരട്ടാല ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആചാര്യ. നേരത്തെ ചിത്രീകരണം ആരംഭിച്ചെങ്കിലും മാര്‍ച്ചില്‍ ലോക്ഡൌണ് പ്രഖ്യാപിച്ചപ്പോള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ആചാര്യ. കാജല്‍ അഗര്‍വാളാണ് നായിക. കൊനിഡേല പ്രൊഡക്ഷന്‍സ് കമ്പനിയുടെ ബാനറില്‍ ചിരഞ്ജീവിയുടെ മകന് രാം ചരണാണ് ചിത്രം നിര്‍മ്മിക്കുന്നത്.