0 Comments

മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍കുട്ടി അന്തരിച്ചു. ഇന്ന് രാവിലെ എട്ടരയോടെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു. രണ്ടു തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന അദ്ദേഹം കൊടുവള്ളിയില്‍ നിന്ന് ഒരു തവണയും തിരുവമ്പാടിയില്‍ നിന്ന് രണ്ടു തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, മുസ്‍ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരുമണിക്ക് അണ്ടോണ ജുമുഅ മസ്ജിദിൽ നടക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!