0 Comments

സോഷ്യല്‍ മീഡിയയിലെ ബോഡി ഷെയിമിങ്ങിനെതിരെ പ്രതികരണവുമായി ഗായിക സിതാര കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന കമന്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിത്താര ബോഡി ഷെയിമിങ്ങിനെകുറിച്ചുള്ള വീഡിയോയുമായി പങ്കുവെച്ചത്.

ദൈരഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെയെന്ന മുഖവുരയോടുകൂടിയാണ് സിതാര വീഡിയോ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പ്രോഗ്രാം കഴിഞ്ഞ് വന്ന ഉടനെയാണ് താനുള്ളതെന്നും, മേക്കപ്പ് ഒഴിവാക്കിയിട്ടില്ലെന്നും പറഞ്ഞ് സംസാരിച്ചു തുടങ്ങുന്ന ഗായിക, കണ്‍പീലിയും മുടിയും കമ്മലുമടക്കം ആര്‍ട്ടിഫിഷലായുള്ള എല്ലാം ഒഴിവാക്കി, മേക്കപ്പ് തുടച്ചുനീക്കിയാണ് സംസാരിച്ചു തുടങ്ങുന്നത്. മേക്കപ്പോടെയുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്യുമ്പോള്‍ നല്ല ഐശ്വര്യമുണ്ടെന്നും അല്ലാത്ത ഒരു ഫോട്ടോ സോഷ്യല്‍മീഡിയില്‍ ഇടുമ്പോള്‍ മോശം കമന്‍റുമായി വരുന്നതും എന്തുകൊണ്ടാണെന്ന് സിതാര ചോദിക്കുന്നു. മേക്കപ്പ് ആര്‍ട്ടിഫിഷലാണ്. അപ്പോള്‍ സൌന്ദര്യം കാണുന്നു. മേക്കപ്പില്ലാത്ത ഒരു ഫോട്ടോയിടുമ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍, ബംഗാളി സ്ത്രീ, ഭിക്ഷക്കാരി എന്നൊക്കെയാണ് കമന്‍റുകള്‍.. ഇതെല്ലാം എപ്പോഴാണ് മോശം വാക്കായത് എന്നും സിതാര ചോദിക്കുന്നു.

ഫേക്ക് അക്കൌണ്ടുകളില്‍ നിന്ന് മാത്രമല്ല, കുടുംബമായി ജീവിക്കുന്നവര്‍ തന്നെ ഇത്തരത്തില്‍ മോശം കമന്‍റുമായി വരുന്നുവെന്നും, അവര്‍ ഞങ്ങള്‍ക്കും കുടുംബമുണ്ടെന്ന് ഓര്‍ക്കുന്നില്ലെന്നും ഗായിക ഓര്‍മിപ്പിക്കുന്നു. മോശം കമന്‍റുകള്‍ തന്നെ അത്രയധികം വേദനിപ്പിച്ചതിനാലാണ് താന്‍ ഇത്തരമൊരു വീഡിയോയുമായി വന്നത്. ഇങ്ങനെ ചെയ്യുന്ന ആരോടും ദേഷ്യം ഉള്ളില്‍വെച്ചിട്ടല്ല താന്‍ സംസാരിക്കുന്നതും. പക്ഷേ, ഇത്തരത്തില്‍ ആരും ആരോടും പെരുമാറരുത് എന്നുള്ളത് തന്‍റെ അപേക്ഷയാണെന്നും സിതാര പറയുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!