0 Comments

ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായേക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ഇന്ത്യൻ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ബൈഡനുള്ള നിക്ഷേപകരുടെ ആത്മവിശ്വാസമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. സെന്‍സെക്‌സ് 704.37 പോയന്റ് നേട്ടത്തില്‍ 42,597.43ലും നിഫ്റ്റി 197.50 പോയന്റ് ഉയര്‍ന്ന് 12,461ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജപ്പാൻ, ഹോങ്കോങ്, ചൈന തുടങ്ങി പ്രധാന ഏഷ്യൻ വിപണികളിലെല്ലാം ഈ ആവേശം പ്രതിഫലിച്ചു. ഇന്ന് എല്ലാ സെക്ടറുകളിലും മികച്ച നേട്ടം പ്രകടമാണ്. എന്നിരുന്നാലും എഫ്എംസിജി, ബാങ്ക്, ഫാർമ സെക്ടറുകളുടെ ഉയർച്ചയാണ് എക്കാലത്തെയും ഉയർന്ന നിലയിലേക്ക് വിപണിയെ എത്തിച്ചത്. യുഎസ് ഡോളർ നേരിയ തോതിൽ ഇടിവ് കാണിക്കുന്നുണ്ട്. ഇത് ഇന്ത്യ പോലെയുള്ള എമേർജിങ് വിപണികൾക്ക് ഗുണകരമാണ്.

റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾ സെനറ്റിന്റെയും ജനപ്രതിനിധിസഭയുടെയും നിയന്ത്രണം നിലനിർത്തുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ ബൈഡനു ശക്തമായ നികുതി വർധിപ്പിക്കൽ സാധ്യമല്ല എന്ന വിലയിരുത്തലുണ്ട്. ഇത് ആഗോള വിപണിയുടെ ഉയര്‍ച്ചക്ക് കാരണമായി എന്നാണ് വിലയിരുത്തല്‍.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!