0 Comments

വയനാട്ടിലെ പടിഞ്ഞാറെത്തറയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലപെട്ട വേല്‍മുരുകന്‍റെ ബന്ധുക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഏറ്റുമുട്ടല്‍ കൊലപാതകം എന്ന പൊലിസ് വാദം അംഗീകരിക്കാനാവില്ലെന്നും ഇതില്‍ അനേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. വേല്‍മുരുകന്റെ സഹോദരന്‍ മുരുകനാണ് കൊടതിയില്‍ ഹര്‍ജി നല്‍കിയത്.

വയനാട്ടിലെ പടിഞ്ഞാറെത്തറയില്‍ തണ്ടര്‍ ബോള്‍ട്ടൂമായുണ്ടായ ഏറ്റുമുട്ടലിലാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടത് എന്നാണ് പൊലിസ് വാദം.  കൊല്ലപെട്ട വേല്‍മുരുകന്‍റെ സമീപത്തു ലഭിച്ചത് എന്ന് കാണിച്ച് 303 നമ്പര്‍ റൈഫിള്‍  തണ്ടര്‍ ബോള്‍ട്ട് കോടതിയില്‍ ഹാജരാക്കി.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ മരണപ്പെടുന്ന 8 -ാമത്തെ മാവോയിസ്റ്റ് പ്രവര്‍ത്തകനാണ് വേല്‍മുരുകന്‍.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!