0 Comments

മദ്ധ്യപ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. സംസ്ഥാനത്തെ 19 ജില്ലകളിലെ 28 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 18 സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസിന് ഒമ്പത് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാൻ കഴിയുന്നത് തിരഞ്ഞെടുപ്പ് ഫലം ബിജെപി സർക്കാരിന് നിർണായകമാണ്. 109 സീറ്റുകളാണ് നിലവിൽ ബിജെപിക്കുള്ളത്. ഭരണം നിലനിറുത്താൻ ആറ് സീറ്റുകൂടി ശിവരാജ്സിംഗ് ചൗഹാൻ സർക്കാരിന് വേണം. മദ്ധ്യപ്രദേശിൽ ബി.ജെ.പി വൻ വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.മാർച്ചിൽ ജോതിരാദിത്യ സിന്ധ്യയ്ക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് മദ്ധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.ഗുജറാത്ത്, യു.പി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവരും. രാജ്യസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചതോടെയാണ് ഗുജറാത്തിലെ എട്ടുമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മന്ത്രിമാരായ കമൽറാണി വരുൺ, ചേതൻ ചൗഹാൻ എന്നിവർ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ഒഴിവ് വന്നതടക്കമുള്ള ഏഴ് മണ്ഡലങ്ങളിലാണ് യു.പിയിൽ ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് എം.എൽ.എമാർ രാജിവച്ച് ബി.ജെ.പിയിൽ പോയതിനെ തുടർന്നാണ് മണപ്പൂരിൽ നാലു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!