0 Comments

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ ഇന്ന് ലേലത്തിന്. മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സംഘാടകനായ ദാവൂദ് ഇബ്രാഹിമിന്റെ ഗ്രാമമായ രത്‌നഗിരി ജില്ലയിലുള്ള സ്വത്തു വകകളാണ് ഇന്ന് ലേലത്തിനു വയ്ക്കുന്നത്. കളളക്കടത്തുകാരുടെയും ഗുണ്ടാസംഘങ്ങളുടെയും സ്വത്ത് കണ്ടുകെട്ടല്‍ നിയമത്തെ (SAFEMA) അടിസ്ഥാനമാക്കിയാണ് നടപടി.

ദാവൂദിന്റെ സഹായി ഇക്ബാല്‍ മിര്‍ച്ചിയുടെ രണ്ട് ഫ്ലാറ്റുകളും ലേലം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. സഫേമ നിയമത്തിന്റെ കീഴില്‍ ദാവൂദിന്റെ പതിമൂന്ന് വസ്തുവകകള്‍ ഈ വര്‍ഷം ആദ്യം ലേലം ചെയ്യാന്‍ കേന്ദ്ര ധനമന്ത്രാലയം പദ്ധതിയിട്ടിരുന്നു. കൊവിഡ് മഹാമാരിയും ലോക്ക്ടൗണും മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഇ-ലേലം, പൊതുലേലം, മുദ്രയിട്ട ടെന്‍ഡറുകള്‍ എന്നിങ്ങനെ മൂന്ന് വില്‍പ്പന രീതികളും ഉപയോഗിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സഫേമ 68 (എഫ്) സെക്ഷന്‍ പ്രകാരം പലായനം ചെയ്തവരുടെ കുടുംബാംഗങ്ങളുടെ സ്വത്തുക്കളും കണ്ടുകെട്ടാന്‍ അധികാരമുണ്ട്. 2019 ഏപ്രിലില്‍ നാഗ്പാടയിലെ 600 ചതുരശ്രയടി വിസ്തീര്‍ണമുളള ദാവൂദിന്റെ സഹോദരിയുടെ ഫ്‌ളാറ്റ് 1.80 കോടി രൂപയ്ക്ക് സഫേമ അധികൃതര്‍ ലേലം ചെയ്തിരുന്നു. ലോക്ക്ടൗണ്‍ എല്ലാ വിഭാഗങ്ങളിലുമുളള ആളുകളെ പ്രതികൂലമായി ബാധിച്ചതിനാല്‍ ലേലത്തിന് ഏത് തരത്തിലുളള പ്രതികരണം ലഭിക്കുമെന്ന കാര്യം വ്യക്തമല്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!